ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി. എട്ട് വിക്കറ്റിന് കൊല്‍ക്കത്ത ചെന്നൈയെ തകര്‍ത്തെറിഞ്ഞു. അതേസമയം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് മാത്രമാണ് ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറില്‍ നേടാനായുള്ളൂ. 104 റണ്‍സ് വിജയലക്ഷ്യം 59 ബോളുകള്‍ ബാക്കിനില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
31 റണ്‍സെടുത്ത ശിവം ദുബെയ്ക്ക് മാത്രമാണ് ചെന്നൈയുടെ ടീമില്‍ മികച്ച സ്കോര്‍ കണ്ടെത്താനായുള്ളൂ. അതേസമയം ധോണി ഒരു റണ്‍സെസടുത്താണ് മടങ്ങിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നല്ല ഫോമിലായിരുന്നു. 44 റണ്‍സെടുത്ത സുനില്‍ നരെയ്ന് ആണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ബാറ്റിങ് നിരയെ 20 ഓവറില്‍ 9 വിക്കറ്റ് വീഴ്ത്തി വെറും 103 റണ്‍സില്‍ പിടിച്ചു നിര്‍ത്തിയ കെകെആര്‍ വിജയ ലക്ഷ്യം 10.1 ഓവറില്‍ സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ സുനില്‍ നരെയ്ന് ബൗളിങില്‍ സ്റ്റാറായി നിന്നപ്പോള്‍ ചെന്നൈ ബാറ്റിങ് നിര പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്.


