പത്തനംതിട്ടയില്‍ പതിനേഴുകാരിയെ കാണാനില്ലെന്ന് പരാതി. വെണ്ണിക്കുളത്ത് മധ്യപ്രദേശ് സ്വദേശിനിയെയാണ് കാണാതായത്. വര്‍ഷങ്ങളായി കേരളത്തില്‍ ജോലി ചെയ്തുവരുന്ന മധ്യപ്രദേശ് സ്വദേശി ഗംഗാറാം റാവത്തിന്റെ മകള്‍ റോഷ്ണി റാവത്തിനെയാണ് കഴിഞ്ഞ ദിവസം രാവിലെ മുതല്‍ കാണാതായത്.
കറുപ്പില്‍ വെള്ള കള്ളികളുള്ള ഷര്‍ട്ടാണ് കാണാതായപ്പോള്‍ പെണ്‍കുട്ടി ധരിച്ചിരുന്നത്. കുട്ടിക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ സംസാരിക്കാനറിയാം. വര്‍ഷങ്ങളായി കുടുംബസമേതം ഇവര്‍ പത്തനംതിട്ടയിലാണ് താമസം.
പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഫലം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു പെണ്‍കുട്ടി.
Comments


