കരുവന്നൂര്‍ കള്ളപ്പണ കേസില്‍ സിപിഎമ്മിനെ കുടുക്കാന്‍ കരുക്കള്‍ നീക്കി ഇഡി. കേസില്‍ സിപിഎമ്മിന്റെ പങ്ക് സംബന്ധിച്ച അന്വേഷണത്തിലെ കണ്ടെത്തലില്‍ ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കും. കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത വിവരങ്ങള്‍ കൈമാറും. അതേസമയം, സിപിഎം പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെയും വിവരങ്ങളും കൈമാറും.
സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് ബാങ്കിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയ പ്രതികളുടെ വിവരങ്ങളും കൈമാറും. കേസിലെ അന്തിമ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് പിന്നാലെയാകും നടപടി.
Comments


