തിരുവനന്തപുരത്ത് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് മുളങ്കുന്നം ലക്ഷംവീട്ടില്‍ അര്‍ജുനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിടിന് സമീപത്തെ കിണറ്റിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അനില്‍കുമാര്‍-മായ ദമ്പതികളുടെ മകനാണ് അര്ജുന്. മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈമാസം ഏഴുമുതലാണ് അര്‍ജുനെ കാണാതായത്.
Comments


