വയനാട് ദുരന്ത ബാധിതര്‍ക്കായുള്ള മുസ്ലിം ലീഗിന്റെ മാതൃകാ പുനരധിവാസ പദ്ധതി ഭവന സമുച്ചയ ശിലാസ്ഥാപനം ഇന്ന് നടക്കും. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ശിലാസ്ഥാപനം നിര്‍വഹിക്കും. 105 കുടുംബങ്ങള്‍ക്ക് എട്ട് സെന്റില്‍ 1000 സ്ക്വയര്‍ ഫീറ്റ് വീടുകളാണ് നിര്‍മിച്ചു നല്‍കുന്നത്.
ഇന്ന് ഉച്ചക്ക് മൂന്ന് മണിക്കാണ് ശിലാസ്ഥാപനം നടക്കുക. മേപ്പാടിയില്‍ കണ്ടെത്തിയ നിര്‍ദിഷ്ട 10.5 ഏക്കര്‍ ഭൂമിയിലാണ് വീടുകള്‍ക്ക് തറക്കല്ലിടുന്നത്. 105 കുടുംബങ്ങള്‍ക്ക് എട്ട് സെന്റില്‍ 1000 സ്ക്വയര്‍ ഫീറ്റ് വീടുകളാണ് മുസ്ലിം ലീഗ് നിര്‍മിച്ചു നല്‍കുന്നത്. ഇരുനിലകള്‍ നിര്‍മിക്കാന്‍ ആവശ്യമായ ബലത്തോട് കൂടിയായിരിക്കും വീടുകളുടെ അടിത്തറ. പ്രധാന റോഡിനോടു ചേര്‍ന്നാണ് ഭവന സമുച്ചയം ഒരുങ്ങുക. വീടുകളിലേക്കുള്ള റോഡ്, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും.
സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്നാണ് അര്‍ഹതപ്പെട്ട ആളുകളെ തെരഞ്ഞെടുത്തത്. 8 മാസത്തിനുള്ളില്‍ വീട് പൂര്‍ത്തിയാക്കി കൈമാറാനാണ് തീരുമാനം. മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, പിവി അബ്ദുല്‍ വഹാബ് എംപി, ഡോ.എംപി അബ്ദുസ്സമദ് സമദാനി എംപി, അഡ്വ. പിഎംഎ സലാം, കെപിഎ മജീദ് എംഎല്‍എ, ഡോ.എംകെ മുനീര്‍ എംഎല്‍എ, അഡ്വ ഹാരിസ് ബീരാന് എംപി എന്നിവര്‍ പരിവാടിയില്‍ പങ്കെടുക്കും.


