തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മരിച്ച സംഭവത്തില്‍ യുവതി മാനസികവും ശാരീരികവുമായി പീഡനത്തിനിരയായതായി തെളിവുകള്‍ ലഭിച്ചന്നെ് ഡിസിപി നകുല്‍ രാജേന്ദ്ര ദേശ്മുഖ്. കേസില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിസിപി പറഞ്ഞു. പെട്ടെന്നുള്ള പ്രകോപനമാണ് ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നും മാനസികവും ശാരീരികമായി പീഡിപ്പിച്ചതില്‍ ചില തെളിവുകള്‍ ലഭിച്ചെന്നും ഡിസിപി അറിയിച്ചു.
അത് പരിശോധിച്ചുവരികയാണെന്നും അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഡിസിപി പറഞ്ഞു.
അതേസമയം സുഹൃത്തായ പ്രതി സുകാന്തിനായി അന്വേഷണം നടന്നുവരികയാണെന്നും ഡിസിപി പറഞ്ഞു. പൊലീസ് രണ്ട് ടീമായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നതെന്നും ഇയാള്‍ക്കായി കേരളത്തിന് പുറത്തും അന്വേഷണം നടക്കുന്നുണ്ടെന്നും ഡിസിപി സൂചിപ്പിച്ചു.
കൂടാതെ, മരിച്ച ഐബി ഉദ്യോഗസ്ഥ മൂന്ന് ലക്ഷത്തോളം രൂപ സുഹൃത്തിന് കൈമാറിയതായി വ്യക്തമായിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി.
ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതിക്കെതിരെ അന്വേഷണ സംഘം കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിരുന്നു
മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഐബി ഉദ്യോഗസ്ഥ സുഹൃത്തുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.


