2025ലെ വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കുന്നത് തടയണമെന്ന് ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗിലെ അഞ്ച് പാര്‍ലമെന്റ് അംഗങ്ങള്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. ആര്‍ട്ടിക്കിള്‍ 26 (മതകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം), 25 (മതസ്വാതന്ത്ര്യം), 14 (നിയമത്തിന് മുന്നിലെ തുല്യത) എന്നിവ പ്രകാരം ബില്‍ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് എം.പിമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
വഖഫ് ബോര്‍ഡുകളിലെ അമുസ്ലിം പ്രാതിനിധ്യവും വാമൊഴി സമര്‍പ്പണങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളും ഉള്‍പ്പെടെയുള്ള ബില്ലിലെ വ്യവസ്ഥകള്‍ മുസ്ലീം സമൂഹത്തോട് വിവേചനം കാണിക്കുന്നുവെന്നും ബില്‍ ഭരണഘടനാ തത്വങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് രാഷ്ട്രപതി ഉറപ്പ് വരുത്തണമെന്നും എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, കെ നവാസ് കനി, അഡ്വ. വി.കെ ഹാരിസ് ബീരാന് എന്നിവര്‍ കത്തില്‍ ആവശ്യപ്പെട്ടു.


