മലപ്പുറം ജില്ലക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗം മറുപടി അർഹിക്കാത്തതാണെന്നും ഇതിനൊക്കെ ചികിത്സ നൽകുകയാണ് വേണ്ടതെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രതികരിച്ചു.
എന്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞതെന്ന് ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം വെള്ളാപ്പള്ളിക്കുണ്ട്. പ്രായവും ആരോഗ്യസ്ഥിതിയും പരിശോധിച്ച് ആവശ്യമായ ചികിത്സ നൽകണം എന്ന് മാത്രമേ പറയാനുള്ളൂ.
അരിഭക്ഷണം കഴിക്കുന്ന ആർക്കും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല അദ്ദേഹം പറഞ്ഞത്. കുറച്ച് ദിവസം മലപ്പുറത്ത് വന്ന് താമസിച്ച് തനിക്കുണ്ടാകുന്ന അനുഭവം തന്നെയാണോ പറഞ്ഞതെന്ന് വ്യക്തമാക്കാൻ വെള്ളാപ്പള്ളിയെ വെല്ലുവിളിക്കുകയാണ്.- പി.എം.എ സലാം പറഞ്ഞു.
Comments


