കഴിഞ്ഞ ദിവസം ഗസ്സയില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ 112 പേര് കൊല്ലപ്പെട്ടു. ഫലസ്തീനികള്‍ അഭയം പ്രാപിച്ച ഗസ്സ സിറ്റിയിലെ സ്കൂളുകളില്‍ നടത്തിയ മൂന്ന് വ്യത്യസ്ത ആക്രമണങ്ങളില്‍ കുട്ടികളും സ്ത്രീകളുമടക്കം 33 പേരാണ് കൊല്ലപ്പെട്ടത്. 70ഓളം പേര്‍ക്ക് പരിക്കേറ്റു.
അതേസമയം ഗസ്സ സിറ്റിയില്‍ നിന്നും നിര്‍ബന്ധിതമായി ആളുകളെ കുടിയൊഴിപ്പിക്കാനുള്ള സമ്മര്‍ദ്ദവും ഇസ്രഈലിന്റെ ഭാഗത്ത് നിന്നുണ്ട്.
മാര്‍ച്ച് 18ന് ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത് മുതല്‍ ഇതുവരെ ഏകദേശം 2,80,000 പേര് നിര്‍ബന്ധിതമായി കുടിയൊഴിക്കപ്പെട്ടിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി.
നിലവില്‍ 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ 50,523 പേര് കൊല്ലപ്പെട്ടെന്ന് ഗസ്സ ആരോഗ്യ മന്ത്രി വ്യക്തമാക്കി. 114, 638 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ കാണാതായവരെ കൂടി മരിച്ചതായി കണക്കാക്കിയാല്‍ മരണ സംഖ്യ 61,700 ആകുമെന്നാണ് റിപ്പോര്‍ട്ട്.


