എമ്പുരാന് സിനിമയില്‍ ഉള്ളത് നടന്ന കാര്യങ്ങള്‍ തന്നെയാണെന്ന് നടി ഷീല. റീ എഡിറ്റ് ചെയ്തത് തന്നെയാണ് സിനിമയുടെ മാര്‍ക്കറ്റിങ്ങെന്നും നടി വ്യക്തമാക്കി.
മാങ്ങയുള്ള മരത്തിലേ കല്ലെറിയൂവെന്നും വേറെ ചിന്തയില്ലാതെ പൃഥിരാജ് എടുത്ത സിനിമയാണ് എമ്പുരാനെന്നും ആളുകള്‍ പറയുംതോറും സിനിമക്ക് അത് ഫ്രീ പബ്ലിസിറ്റിയാണെന്നും ഷീല പറഞ്ഞു.
മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന് ചിത്രം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതേസമയം എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഭാഗങ്ങളിലെ രണ്ട് മിനിറ്റ് എട്ട് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗങ്ങള്‍ക്കാണ് റീ എഡിറ്റിങ്ങില്‍ കട്ട് ചെയ്തിരിക്കുന്നത്.
ആദ്യ ദിവസം തന്നെ 67 കോടി രൂപ കലക്ഷനുമായി സിനിമ റെക്കോഡ് നേടിയിരുന്നു. ഈ വര്‍ഷം ഇന്ത്യയില്‍ ഒരു ദിവസം ഏറ്റവും വലിയ ഓപ്പണിങ് കലക്ഷന്‍ നേടുന്ന സിനിമയെന്ന റെക്കോഡാണ് എമ്പുരാന് സ്വന്തമാക്കിയത്. മാര്‍ച്ച് 27നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.


