18 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ സിംഗിള്‍ പാരന്റായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പുരുഷന്മാര്ക്ക് ചൈല്‍ഡ് കെയര്‍ ലീവ് ഭേദഗതി ചെയ്ത് അസം സര്‍ക്കാര്‍. വിവാഹമോചിതരോ വിഭാര്യരോ ആയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പുരുഷന്മാര് രണ്ടു കുട്ടികളുടെ വരെ കസ്റ്റഡി ചുമതല ഉള്ളവരാണെങ്കില്‍ അവര്‍ക്ക് രണ്ടു വര്‍ഷം വരെ ശമ്പളത്തോടുകൂടിയ ചൈല്‍ഡ് കെയര്‍ ലീവ് നല്‍കാനാണ് അസം മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഒരുപോലെ ഉപയോഗപ്പെടുന്നതാണ് ഈ നിയമ ഭേദഗതി എന്ന് അസം മുഖ്യമന്ത്രി പ്രതികരിച്ചു. അതേസമയം, ധരങ് പ്രദേശത്ത് പുതിയ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ സ്ഥാപിക്കുന്നതിന് 572 കോടി രൂപയുടെ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നല്കി. 430 കിടക്കകളുള്ള ആശുപത്രിയാണ് വിഭാവനം ചെയ്യുന്നത്. നൂറോളം എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കും ഇവിടെ പഠിക്കാന്‍ കഴിയും.


