കുന്നത്ത്പാലം : ഒളവണ്ണ പഞ്ചായത്ത് കുന്നത്ത്പാലം – മാത്തറ വാർഡ് മുസ്ലിം ലീഗ് സംയുക്ത ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ പെരുന്നാൾ കിറ്റുകളുടെ വിതരണോദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല നിർവ്വഹിച്ചു. റിലീഫ് ചെയർമാൻ എം. ലത്തീഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എം.പി.എം ബഷീർ, എൻ. കെ മുഹ്സിൻ, ടിപിഎം സാദിഖ്, സി.എം മുഹാദ്, ടിപി കുഞ്ഞോക്കു, പാറക്കൽ സിദ്ധീഖ്, കെ. ഹസ്സൻകോയ പ്രസംഗിച്ചു. ജനറൽ കൺവീനർ കെ. വി ഷക്കീർ സ്വാഗതവും വൈസ് ചെയർമാൻ ടിപി ഹനീഫ നന്ദിയും പറഞ്ഞു. വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്മാർ ഏറ്റുവാങ്ങിയ കിറ്റുകൾ വിംഗ് കൺവീനർമാരും വനിത വിംഗ് കൺവീനർമാരും വീടുകളിൽ എത്തിക്കും.
Comments


