പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി നേതാവിനെതിരേ പോക്സോ കേസ്. വിട്ല സ്വദേശിയും പെരുവായ് വ്യവസായ സേവാ സഹകാരി സംഘം ഡയറക്ടറുമായ മഹേഷ് ഭട്ടിനെതിരേയാണ് വിട്ല പൊലീസ് കേസെടുത്തത്. പ്രതി ഒളിവിലാണ്.
ജനുവരി 12നാണ് സംഭവം. മഹേഷ് ഭട്ടിന്റെ ഫാമിലാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിചെയ്തിരുന്നത്. അവധിദിവസം മാതാപിതാക്കള്‍ക്കൊപ്പം ഫാമിലേക്ക് പോയ കുട്ടിയെ പ്രതി ഉപദ്രവിക്കുകയായിരുന്നു. അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി വിട്ല പൊലീസ് പറഞ്ഞു.
രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി പ്രതിയുടെ അറസ്റ്റ് നീട്ടുകയാണെന്ന് ദളിത് ഹക്കുഗല സംരക്ഷണസമിതി ആരോപിച്ചു. കര്‍ണാടകയിലെ ബിജെപിയുടെ പ്രധാന നേതാവാണ് ഇയാള്‍.
Comments


