അഞ്ച് വർഷത്തിന് ശേഷം ഉമ്മയോടൊന്നിച്ച് ഇഫ്താർ കൂടി ഖാലിദ് സൈഫി. 2020 മുതൽ ജാമ്യം ലഭിക്കാതെ യുഎപിഎ തടവുകാരനായി കഴിയുന്ന ഖാലിദ് സൈഫി പൗരത്വസമര നായകരിൽ ഒരാളാണ്.
“‘നീയെന്നാണ് തിരിച്ച് വരിക? അവിടെ നിന്നെ കാണാൻ വരാൻ എനിക്ക് പ്രയാസമുണ്ട്. നീ വരുന്നതിന് മുമ്പേ ഞാൻ മരിച്ച് പോയാലോ‘ വെന്ന് കരഞ്ഞുകൊണ്ട് ഉമ്മ ഖാലിദ് സൈഫിയോട് ചോദിക്കുന്നുണ്ട്. തിരിച്ച് വന്ന് ഉമ്മയുടെ നഖം കണ്ടപ്പോൾ അദ്ദേഹം ആദ്യം ചോദിച്ചു ’നഖം എന്താണ് വെട്ടാത്തതെന്ന്.‘
’നീയായിരുന്നില്ലേ അത് ചെയ്യാറുള്ളത്‘ എന്നാണ് ഉമ്മ മറുപടി പറഞ്ഞത്. ഉടൻ തന്നെ അദ്ദേഹം നഖം വെട്ടി എടുത്ത് ഉമ്മയുടെ നഖം വെട്ടി കൊടുത്തു. ജയിലിൽ പോവുന്നതിന് മുമ്പ് ചെയ്യാറുള്ളത് പോലെ“യാണെന്ന് ഖാലിദ് സൈഫിയുടെ ഭാര്യ നര്‍ഗീസ് ഖാത്തൂന് മാധ്യമങ്ങളോട് പറഞ്ഞു.
Comments


