ചെറിയ പെരുന്നാള്‍ ദിവസം പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള ചീഫ് കമ്മീഷണര്‍. 29, 30, 31 ദിവസങ്ങളില്‍ നിര്‍ബന്ധിതമായും ഓഫിസിലെത്തണമെന്ന് അറിയിപ്പ്. കേരളത്തിലെ കസ്റ്റംസ്, സെന്‍ട്രല്‍ ജി എസ് ടി ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആര്‍ക്കും അവധി നല്‍കരുത് എന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സാമ്പത്തിക വര്‍ഷം അവസാനമായതിനാല്‍ ബാക്കിയുള്ള ജോലികള്‍ തീര്‍ക്കാനാണ് പ്രവൃത്തി ദിനമാക്കിയതെന്നാണ് വിശദീകരണം. ഈ ദിനങ്ങളില്‍ രാജ്യ വ്യാപകമായി കസ്റ്റംസ്, ജി എസ് ടി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിനാലാണ് അവധി നല്‍കേണ്ടെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നുമാണ് വിവരം. ആര്‍ക്കും അവധി നല്‍കുന്നില്ലെന്ന് ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments


