പാലക്കാട് നിന്ന് എംഡിഎംഎയുമായി പിടിയിലായ അമ്മയും മകനും വര്‍ഷങ്ങളായി ലഹരിക്കടിമയാണെന്ന് എക്സൈസ് കണ്ടെത്തി. കൊടുങ്ങല്ലൂര്‍ സ്വദേശികളായ അശ്വതിയും, മകന് ഷോണ്‍ സണ്ണിയും കഴിഞ്ഞ ദിവസമാണ് പൊലീസിന്റെ പിടിയിലായത്. കൂടാതെ അശ്വതിയുടെ സുഹൃത്തുക്കളും
പൊലീസ് പിടിയിലായിരുന്നു.
ലഹരിക്കടത്തിലെ പ്രധാനകണ്ണികളാണ് അശ്വതിയും, സുഹൃത്ത് മൃദുലുമെന്ന് എക്സൈസ് പറയുന്നു. എക്സൈസിന്റെ പിടയിലായ അശ്വതി കൊച്ചിയിലെ സ്പാ മസ്സാജ് പാര്‍ലറിലെ ജീവനക്കാരിയാണ്.
എന്നാല്‍ ലഹരിക്കടത്തില്‍ പിടിയിലാവാതിരിക്കാന്‍ അശ്വതി മകനെയും കൂടെ കൂട്ടുകയായിരുന്നെന്ന് എക്സൈസ് പറയുന്നു. പിന്നാലെ മകനും ലഹരിക്കടിമയാവുകയായിരുന്നു.
മൃദുലും അശ്വതിയും ബെംഗളൂരുവില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എംഡിഎംഎ വാങ്ങിച്ച് പാക്കറ്റുകളാക്കിയ ശേഷം വിദ്യാര്‍ത്ഥികള്‍ക്കടക്കം വില്പന നടത്തിയിരുന്നതായി എക്സൈസ് വെളിപ്പെടുത്തി.


