മക്ക: റമദാനിലെ ആദ്യ 21 ദിവസങ്ങളില്‍ മാത്രം രണ്ട് വിശുദ്ധ പള്ളികളിലെ വിശ്വാസികള്‍ക്ക് 1.7കോടി ഇഫ്താര്‍ ഭക്ഷണങ്ങള്‍ വിതരണം ചെയ്തതായി ഗ്രാന്‍ഡ് മോസ്കിന്റെയും പ്രവാചക പള്ളിയുടെയും ജനറല്‍ അഥോറിറ്റി വ്യക്തമാക്കി.
സന്ദര്‍ശകര്‍ക്ക് സേവനം നല്‍കുന്നതിനുള്ള അഥോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായി 17,190,000 പാക്കറ്റ് ഈത്തപ്പഴം വിതരണം ചെയ്തു.
ഈ കാലയളവില്‍, 27,105 ക്യുബിക് മീറ്റര്‍ സംസം വെള്ളം ഉപയോഗിച്ചു, ഇത് ഏകദേശം 150,614,000 കപ്പുകള്‍ അല്ലെങ്കില്‍ 721,774 കുപ്പികള്‍ക്ക് തുല്യമാണ്. ഈ കാലയളവില്‍ 4,529 ടണ്‍ മാലിന്യം നീക്കം ചെയ്തു.
Comments


