യുപിയിലെ സംഭാലില്‍ ഉണ്ടായ അക്രമക്കേസുമായി ബന്ധപ്പെട്ട് ഷാഹി ജുമാ മസ്ജിദ് പ്രസിഡന്റ് സഫര്‍ അലിയെ അറസ്റ്റു ചെയ്തചെയ്ത് യോഗി ആദിത്യനാഥിന്റെ പൊലീസ്. സംഭവം അന്വേഷിക്കുന്ന പോലീസിന്റെ പ്രത്യേക സംഘമാണ് ഇദ്ദേഹത്തെ മൊഴിയെടുക്കുന്നതിനായി കസ്റ്റഡിയിലെടുത്തത്. കേസില്‍ സഫര്‍ അലിയുടെ അറസ്റ്റു രേഖപ്പെടുത്തിയതായാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ നവംബര്‍ 24നാണ് സംഭലില്‍ അക്രമം ഉണ്ടായത്.
പള്ളിയില്‍ സര്‍വേ നടത്തുന്നതിനെതിരേ പ്രതിഷേധം ഉണ്ടായിരുന്നു. അതിനിടെയുണ്ടായ അക്രമത്തിലാണ് അന്വേഷണം നടക്കുന്നത് . തുടര്‍ന്ന്് സാംഭാലില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. അക്രമത്തില്‍ നാല് പേര് കൊല്ലപ്പെടുകയും പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പള്ളി പ്രസിഡന്റിനെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് മൊഴി രേഖപ്പെടുത്തുന്നതിനായി എസ്ഐടി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതായാണ് സംഭാല്‍ കോട്വാലി ഇന്‍-ചാര്‍ജ് അനുജ് കുമാര്‍ തോമര്‍ പറഞ്ഞത്.
നവംബര്‍ 24 ന് പ്രദേശത്ത് ഉണ്ടായ അക്രമത്തില്‍ നാല് പേര് കൊല്ലപ്പെടുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഷാഹി ജുമാ മസ്ജിദിന്റെ സ്ഥാനത്ത് ഒരുകാലത്ത് ഹരിഹര്‍ ക്ഷേത്രം നിലനിന്നിരുന്നു എന്ന അവകാശവാദത്തെ തുടര്‍ന്നാണ് സ്ഥലത്ത് സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടത് . ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഉള്‍പ്പടെയുള്ളവര്‍ പോലീസുമായി ഏറ്റുമുട്ടി.


