കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ പുനരധിവാസത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പട്ടികക്കെതിരെ ദുരിന്തബാധിതര്‍ രംഗത്ത്. പട്ടികയില്‍ നിന്നും അര്‍ഹതപ്പെട്ടവരെ അവഗണിച്ചെന്നാണ് പരാതി. പൂര്‍ണമായും വീട് തകര്‍ന്നവരുടെ പേരുകള്‍ ഇല്ലെന്ന് ദുരിന്ത ബാധിതര്‍ പറയുന്നു.
വയനാടിനെ പോലെ വിലങ്ങാടിനെയും ചേര്‍ത്തുപിടിക്കും എന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ അതിജീവിക്കുന്ന വിലങ്ങാടന് ജനതയെ അവഗണിക്കുന്നു എന്നാണ് ദുരിതബാധിതരുടെ പരാതി. വിലങ്ങാട് പന്നിയേരി ഉന്നതിയിലെ രജീഷിന്റെ വാക്കുകളാണ് ഇത്. വീട് പൂര്‍ണമായി തകര്‍ന്ന ഇത്തരത്തില്‍ നിരവധി പേരാണ് ഇപ്പോഴും പട്ടികക്ക് പുറത്തു നില്‍ക്കുന്നത്. ആദ്യം 36 കുടുംബങ്ങളെ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരാതികള്‍ ലഭിച്ചതോടെ 15 പേരെ ഒഴിവാക്കി.
കുറ്റല്ലൂര്‍, മാടാഞ്ചേരി, പന്നിയേരി ആദിവാസി ഉന്നതികളിലെ ദുരിതബാധിതരെ പൂര്‍ണമായും അവഗണിച്ചു. കോഴിക്കോട് എന്‍ ഐ ടി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ട പട്ടിക പുറത്ത് വിട്ടത്. ദുരിത ബാധിതരുടെ പരാതി പരിഹരിക്കാന്‍ റവന്യൂ വകുപ്പ് ശ്രമം ആരംഭിച്ചു എന്നാണ് വിവരം


