കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ രാഷ്ട്രീയ പ്രചാരണം നടത്തി സിപിഎമ്മും ആര്‍എസ്എസും. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ശ്രീകുറുമ്പ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് രാഷ്ട്രീയ പ്രചാരണവുമായി ഇരു കൂട്ടരും രംഗത്തെത്തിയത്.
ഉത്സവത്തിനിടെ രാഷ്ട്രീയ ചിന്ഹങ്ങളുമായി ഇരുവിഭാഗവും കലശം വരവ് നടത്തുകയും സമൂഹ മാധ്യമങ്ങളിലും ഇതേ ചൊല്ലി ഇരുവിഭാഗങ്ങളുടെയും പ്രകോപനമുണ്ടാവുകയും ചെയ്തു
മുഴപ്പിലങ്ങാട് കഴിഞ്ഞ ദിവസം കലശം വരവിനിടെ ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഭവത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ക്കെതിരെ എടക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.
Comments


