ആലപ്പുഴയില്‍ സിപിഎം വീയപുരം ലോക്കല്‍ കമ്മറ്റി സെക്രട്ടറി സൈമണ്‍ എബ്രഹാമിനെതിരെ വനിതാ അംഗം പരാതി നല്കി. പാര്‍ട്ടി പരിപാടികളില്‍ ലൈംഗിക ചുവയോടെ തന്നോട് സംസാരിക്കുന്നുവെന്നാണ് യുവതിയുടെ പരാതി.
സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെ ശല്യം സഹിക്കാതായതോടെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിയേണ്ടി വന്നു. തനിക്കെതിരെ ഇവര്‍ അപവാദ പ്രചാരണം നടത്തിയിരുന്നു. ആത്മഹത്യയുടെ വക്കിലാണ് താനെന്ന് യുവതി പരാതിയില്‍ പറയുന്നു. സംസ്ഥാന സെക്രട്ടറിക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനാല്‍ പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് യുവതി.
Comments


