മാരകലഹരിയായ മെത്താംഫിറ്റമിനുമായി ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പുല്ലൂര്‍ എടലോളി ശംസുദ്ധീന്‍(46)ആണ് പിടിയിലായത്. മഞ്ചേരി തുറക്കല്‍ കിഴിശ്ശേരി റോഡ് ജങ്ഷനില്‍ വെച്ചാണ് 9.071ഗ്രാം മെത്താംഫിറ്റമിനുമായി ഇയാളെ അറസ്റ്റുചെയ്തത്.
പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ എന്‍. വിജയന്, എം.എന്‍. രഞ്ജിത്ത്, പ്രിവന്റീവ് ഓഫീസര്‍ കെ.പി. സാജിദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജന് നെല്ലിയായി, ടി. ശ്രീജിത്ത്, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ എം. ഉണ്ണികൃഷ്ണന് തുടങ്ങിയവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
Comments


