സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ എത്തുന്നത് ബെറ്റിംഗ് ആപ്പുകളുടെ ഇന്റര്‍ഫേസുകളിലേക്കെന്ന് പരാതി. മൊബൈല്‍ ഫോണുകളില്‍ ഗൂഗിള്‍ ഡോക്സ് ഉപയോഗിച്ച് സര്‍ക്കാര്‍ വെബ്സൈറ്റ് സെര്‍ച്ച് ചെയ്താല്‍ പോകുന്നത് ബെറ്റിംഗ് ആപ്പുകളിലേക്കാണ്. വിജിലന്‍സ്, റവന്യൂ വകുപ്പുകളുടെ വെബ്സൈറ്റുകളിലാണ് ബെറ്റിംഗ് ആപ്പുകള്‍.
സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്ത് ബെറ്റിംഗ് ആപ്പ് സൈറ്റുകള്‍ക്ക് ആക്സസ് നല്‍കിയെന്നാണ് സൂചന. എസ്ഇആര്‍ടി വെബ്സൈറ്റ് തുറന്നാലും ബെറ്റിംഗ് ആപ്പപകളിലേക്കാണ് പോകുന്നത്. വാതുവയ്പ് ആപ്പുകള്‍ക്ക് നിരോധനമടക്കമുള്ളപ്പോള്‍ ഇത്തരത്തില്‍ സര്‍ക്കാറിന്റെ ജാഗ്രതക്കുറവാണ് വ്യക്തമാകുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. മേഘാലയ സര്‍ക്കാരിന്റെ ട്രഷറി സൈറ്റിലും സമാനമായ അവസ്ഥയുണ്ട്.
Comments


