സംസ്ഥാനത്ത് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 1081 ചെറുകിട വ്യവസായ സംരംഭങ്ങള്‍ പൂട്ടിയതായി കേന്ദ്രം. കേന്ദ്രത്തിന്റെ ഉദയം രജിസ്ട്രേഷന് പോര്‍ട്ടല്‍ പ്രകാരമുള്ള കണക്കുകളാണ് പുറത്തു വിട്ടിട്ടുള്ളത്. ഗുജറാത്തും മഹാരാഷ്ട്രയും കര്‍ണാടകയും ഉത്തര്‍പ്രദേശുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ പൂട്ടിയ സംരംഭങ്ങളുടെ എണ്ണം കുറവാണ്. രാജ്യസഭ എം പി ഹാരീസ് ബീരാന് നല്കിയ ചോദ്യത്തിന് മറുപടി ആയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
മഹാരാഷ്ട്രയില്‍ 8472, ഗുജറാത്തില്‍ 3148, കര്‍ണാടക 2010, ഉത്തര്‍ പ്രദേശില്‍ 1318 എന്നിങ്ങനെയാണ് പൂട്ടിയ ചെറുകിട സംരഭങ്ങളുടെ കണക്ക്. ചെറുകിട വ്യവസായങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ബഡ്ജറ്റില്‍ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വായ്പ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഒരുക്കിയാണ് സര്‍ക്കാര്‍ ചെറുകിട വ്യവസായ സംരംഭകരെ സഹായിക്കുന്നതെന്നും മറുപടിയില്‍ പറയുന്നു.


