ന്യൂയോര്‍ക്ക്: ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ പണി മുടക്കി എലോണ്‍ മസ്കിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ്. സാങ്കേതിക തകരാറുകള്‍ ആഗോള തലത്തില്‍ ട്രാക്ക് ചെയ്യുന്ന ടെക് കമ്പനിയായ ഡൗണ്‍ ഡിറ്റക്ടര്‍ നല്കുന്ന വിവരമനുസരിച്ച് 3.20 ഓടെ ഏകദേശം 2028 പരാതികളാണ് എക്സുമായി ബന്ധപ്പെട്ട് ലഭിച്ചത്.
നിരവധി എക്സ് ഉപയോക്താക്കള്‍ക്ക് ഒരു മണിക്കൂറോളം പേജ് ലോഡ് ചെയ്യാനോ ടൈംലൈന്‍ റീഫ്രഷ് ചെയ്യാനോ കഴിഞ്ഞില്ല. പ്രശ്നങ്ങള്‍ പരിഹരിച്ച് നിലവില്‍ എക്സ് പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്.
Comments


