കോട്ടയം കുറുവിലങ്ങാട് ലഹരിയ്ക്ക് അടിമയായ യുവാവ് മറ്റൊരു യുവാവിനെ കിണറ്റില്‍ തള്ളിയിട്ടു. നിരവധി ലഹരി കേസുകളില്‍ പ്രതിയായ ജിതിനാണ് കുറവിലങ്ങാട് സ്വദേശി ജോണ്‍സനെ കിണറ്റില്‍ തള്ളിയിട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഫയര്‍ ഫോഴ്സ് എത്തിയാണ് ജോണ്‍സനെ കരയില്‍ കയറ്റിയത്. പ്രതിക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.
Comments


