ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍. താന്‍സാനിയ സ്വദേശി പ്രിന്‍സ് സാംസണാണ് ഇന്നലെ രാത്രി ബംഗളൂരുവില്‍നിന്ന് വയനാട് പൊലീസിന്റെ പിടിയിലായത്.
ബംഗളൂരുവിലെ കോളജില്‍ വിദ്യാര്‍ഥിയാണ് ഇയാള്‍. ഇയാളുടെ കയ്യില്‍നിന്ന് പിടികൂടിയ 100 ഗ്രാം എംഡിഎംഎ എന്ന് സംശയിക്കുന്ന വസ്തു ശാസ്ത്രീയ പരിശോധനക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. സംഘത്തിലെ ബാക്കി അംഗങ്ങളെ കൂടി പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
കഴിഞ്ഞമാസം മുത്തങ്ങയില്‍നിന്ന് എംഡിഎംഎയുമായി പിടിയിലായ ഷെഫീഖ് എന്ന വ്യക്തിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ് മൊത്ത വിതരണക്കാരന് പിടിയിലായത്. ഡാന്‍സാഫ് സംഘത്തിന്റെ സഹായത്തോടെ നടത്തിയ തിരിച്ചിലിലാണ് ഇയാള്‍ പിടിയിലാകുന്നത്. അനധികൃത മാര്‍ഗങ്ങളിലൂടെയാണ് ഇയാള്‍ പണമിടപാടുകള്‍ നടത്തിയിട്ടുള്ളതെന്ന് വയനാട് എസ്പി തപോഷ് ബസുമതാരി പറഞ്ഞു.


