സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താത്തതില്‍ കടുത്ത അതൃപ്തിയുമായി പി ജയരാജന്.തന്നോട് കാണിച്ചത് അനീതിയാണ്. വിയോജിപ്പുണ്ടെന്നും, വോട്ടെടുപ്പ് ആവശ്യമില്ല എന്നും പി ജയരാജന് പറഞ്ഞു.പാര്‍ട്ടി തീരുമാനത്തില്‍ പരോക്ഷമായി അതൃപ്തി അറിയിച്ച് പി ജയരാജന്റെ മകനും രംഗത്തെത്തി. എം സ്വരാജിന്റെ പഴയ ഫേസ് ബുക്ക് പോസ്റ്റ് സ്റ്റാറ്റസാക്കിയായിരുന്നു ജെയിന് രാജിന്റെ പ്രതികരണം. പാനലിനോട് വിയോജിപ്പ് അറിയിച്ച് മേഴ്സിക്കുട്ടി അമ്മയും രംഗത്തെത്തിയിരുന്നു.
സിപിഎമ്മിന്റെ സംസ്ഥാന സമിതി അംഗങ്ങളെ കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ അംഗീകരിച്ചിരുന്നു. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദന് തുടരും. 89 അംഗ സംസ്ഥാന കമ്മിറ്റിയില്‍ 18 പേര് കണ്ണൂരില്‍ നിന്നുള്ളവരാണ്. പിണറായി വിജയന്, എം. വി. ഗോവിന്ദന്, എം.വി ജയരാജന്, ഇ. പി. ജയരാജന്, കെ. കെ. ശൈലജ, ശിവദാസന്‍. വി, കെ. സജീവന്, പനോളി വത്സന്, പി. ശശി, ബിജു കണ്ടക്കൈ, ജോണ്‍ ബ്രിട്ടാസ്, എം. പ്രകാശന്, വി കെ സനോജ്, പി. ജയരാജന്, കെ. കെ. രാഗേഷ്, ടി. വി. രാജേഷ്, എ. എന്‍. ഷംസീര്‍, എന്‍. ചന്ദ്രന്, എന്നിവരാണ് കണ്ണൂരില്‍ നിന്നും കമ്മിറ്റിയിലുള്ളത്.
കമ്മിറ്റിയില്‍ 13 പേരെയാണ് വനിതാ പ്രതിനിധികളായി തെരഞ്ഞെടുത്തത്. കെ കെ ശൈലജ, സി. എസ്. സുജാത, പി. സതീദേവി, പി. കെ. സൈനബ, കെ. പി. മേരി, മേഴ്സിക്കുട്ടിയമ്മ, ടി. എന്‍. സീമ, കെ. എസ്. സലീഖ, കെ. കെ. ലതിക, ചിന്താ ജെറോം, കെ ശാന്തകുമാരി, ആര് ബിന്ദു, വീണാ ജോര്‍ജ്, എന്നിവരാണ് വനിതാ പ്രതിനിധികള്‍. കമ്മിറ്റിയില്‍ 17 പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീണാ ജോര്‍ജിനെ സ്ഥിരം ക്ഷണിതാവായി ചുമതലപ്പെടുത്തി.
കരുനാഗപ്പിള്ളിയിലെ വിഷയത്തെ തുടര്‍ന്ന് സൂസന്‍കോടിയെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. പി. ഗഗാറിന്, പി. ശ്രീരാമകൃഷ്ണന് എന്നിവരെയും കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രായപരിധി നോക്കാതെയാണ് മൂന്നുപേരെയും ഒഴിവാക്കിയത്.
സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് കെ. കെ. ശൈലജ, എം. വി. ജയരാജന്, സി. എന്‍. മോഹന്‍ എന്നിവരേയും തെരഞ്ഞെടുത്തു. സെക്രട്ടേറിയറ്റില്‍ ഒരു വനിതാ പ്രതിനിധി മാത്രമാണ് ഉള്ളത്. പിണറായി വിജയന്, എം. വി ഗോവിന്ദന്, ഇ. പി ജയരാജന്, ടി. പി. രാമകൃഷ്ണന്, തോമസ് ഐസക്, കെ എന്‍ ബാലഗോപാല്‍, പി. രാജീവ്, വി. എന്‍. വാസവന്, സജി ചെറിയാന്, കെ. കെ. ജയചന്ദ്രന്, മുഹമ്മദ് റിയാസ്, പി. കെ. ബിജു, എം. സ്വരാജ്, പുത്തലത്ത് ദിനേശന്, എം. വി. ജയരാജന്, കെ. കെ. ശൈലജ, സി. എന്‍. മോഹനന് എന്നിവരാണ് സെക്രട്ടേറിയറ്റിലെ മറ്റ് അംഗങ്ങള്‍. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനേയും, എറണാകുളം ജില്ലാ സെക്രട്ടറി സി. എന്‍ മോഹനനെയും സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുത്തതിനാല്‍ രണ്ട് ജില്ലയിലേക്കും പുതിയ ജില്ലാ സെക്രട്ടറിമാരെ തെരഞ്ഞെടുക്കും.


