ഒരു പതിറ്റാണ്ടിനിപ്പുറം ഇന്ത്യയ്ക്ക് ചാമ്പ്യന്‍സ് ട്രോഫി കിരീടം സമ്മാനിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് ഒരു സ്നേഹ സമ്മാനം. ആവേശപ്പോരിലെ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരവും നേടിയെടുത്ത് ഇന്ത്യന്‍ പടനായകന്. വെടിക്കെട്ട് ബാറ്റിങ്ങുമായി ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ച നാകയന് രോഹിത് ശര്‍മ തന്നെയായിരുന്നു ഇന്ത്യയുടെ വിജയ ശില്പിയും.
തകര്‍പ്പന്‍ അര്‍ധസെഞ്ചറിയുമായി മുന്നില്‍നിന്ന് നയിച്ച ക്യാപ്റ്റന്‍ രോഹിതിന്റെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് തുണയായത്. രോഹിത് 83 പന്തില്‍ ഏഴു ഫോറും മൂന്നു സിക്സും സഹിതം 76 റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ ശുഭ്മന്‍ ഗില്ലിനൊപ്പം രോഹിത് പടുത്തുയര്‍ത്തിയ സെഞ്ചറി കൂട്ടുകെട്ടും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.
ന്യൂസിലന്റ് ഓപ്പണര്‍ രചിന് രവീന്ദ്രയാണ് ടൂര്‍ണമെന്റിന്റെ താരം. രചിനാണ് ടൂര്‍ണമെന്റിലെ ടോപ് സ്കോററും. കിവീസിന്റെ മാറ്റ് ഹെന്‍ട്രിയാണ് ടൂര്‍ണമെന്റില്‍ ഏറ്റവും അധികം വിക്കറ്റുകള്‍ കൊയ്തത്.


