കോഴിക്കോട് : പിണറായി വിജയന്റെ ഭരണകാലത്ത് കേരളം ലഹരി മാഫിയയുടെ ഹബ്ബായി മാറിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. ലഹരി മാഫിയ: ഉറക്കം നടിക്കുന്ന സര്‍ക്കാറിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച നൈറ്റ് അലര്‍ട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പട്ടാപ്പകല്‍ സഹപാഠിയെ നഞ്ചക്ക് ഉപയോഗിച്ച് കൊലപ്പെടുത്തിയ പ്രതികള്‍ക്ക് പരീക്ഷയെഴുതാന്‍ പൊലീസ് പടയെ നിയോഗിച്ച പിണറായി ഗവണ്മെന്റ് എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും പി.എം.എ സലാം കൂട്ടിച്ചേര്‍ത്തു.
ലഹരി സംബന്ധമായ കുറ്റകൃത്യങ്ങളില്‍ കഠിനശിക്ഷ പ്രാവര്‍ത്തികമാക്കുന്ന രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞ് വരികയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ലഹരി മാഫിയക്ക് തഴച്ച് വളരാനുള്ള വിധത്തില്‍ മദ്യനയത്തില്‍ പോലും മായം കലര്‍ത്തിയ പിണറായി സര്‍ക്കാറിന് ലഹരി കേരളത്തെ കീഴടക്കിയ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞ് മാറാനാവില്ലെന്നും പി.എം.എ സലാം കുറ്റപ്പെടുത്തി. എന്നാല്‍ ഭരണകൂടത്തിന്റെ ഇത്തരം നയങ്ങള്‍ക്കെതിരെ ശക്തമായ യുവരോഷമുയര്ത്തി ലഹരിയെ പ്രതിരോധിക്കാന്‍ മുസ്ലിം യൂത്ത് ലീഗ് തയ്യാറാണെന്നുള്ളത് പ്രതീക്ഷക്ക് വക നല്‍കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ലഹരി മുക്ത ക്യാമ്പയിന് സന്ദേശവും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി മൊയ്തീന് കോയ സ്വാഗതവും ട്രഷറര്‍ കെ എം എ റഷീദ് നന്ദിയും പറഞ്ഞു.
ഡോ എം കെ മുനീര്‍ എം.എല്‍.എ, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍, മലയമ്മ അബൂബക്കര്‍ ഫൈസി, അഫീഫ് കുറ്റ്യാടി, മുസ്ലിം യൂത്ത് ലീഗ് ദേശീയ ഭാരവാഹികളായ സാജിദ് നടുവണ്ണൂര്‍, ആഷിക് ചെലവൂര്‍, സംസ്ഥാന ഭാരവാഹികളായ ടി.പി.എം ജിഷാന്‍, ഫാത്തിമ തഹലിയ തുടങ്ങിയവര്‍ പ്രസംഗിച്ചു. കോഴിക്കോട് ലീഗ് ഹൗസ് പരിസരത്ത് നിന്നും ആരംഭിച്ച റാലി കടപ്പുറത്ത് സമാപിച്ചു. സി ജാഫര്‍ സാദിഖ്, എ ഷിജിത്ത് ഖാന്, റഫീക്ക് കൂടത്തായി, ഷഫീക്ക് അരക്കിണര്‍, സയ്യിദലി തങ്ങള്‍, എം പി ഷാജഹാന്, എം ടി സൈദ് ഫസല്‍, എസ് വി ഷൗലീക്ക്, ശുഐബ് കുന്നത്ത്, സമദ് നടേരി, സിറാജ് ചിറ്റേടത്ത്, ഒ എം നൗഷാദ്, കെ പി സുനീര്‍,വി അബ്ദുല്‍ ജലീല്‍, കെ എം ഹംസ, ഇ ഹാരിസ്, അന്‍സീര്‍ പനോളി, മന്‍സൂര്‍ ഇടവലത്ത്, സി എ നൗഫല്‍,സിറാജ് പി സി, ശിഹാബ് കന്നാട്ടി, കെ കെ റിയാസ്, ഫാസില്‍ നടേരി, പി എച്ച് ഷമീര്‍, സി കെ ഷക്കീര്‍, വി പി എ ജലീല്‍, ഷംസീര്‍ പോത്താറ്റില്‍, ഒ കെ ഇസ്മായില്‍, എം നസീഫ്, ഐ സല്മാന്, കെ കുഞ്ഞിമരക്കാര്‍, മന്‍സൂര്‍ കെ വി, സിറാജ് കിണാശ്ശേരി, റിഷാദ് പുതിയങ്ങാടി, ഷൗക്കത്ത് വിരുപ്പില്‍, സലാം ചേളന്നൂര്‍, നിസാര്‍ പറമ്പില്‍, അന്‍വര്‍ ഷാഫി, അനീസ് തോട്ടുങ്ങല്‍, അഫ്നാസ് ചോറോട്, സ്വാഹിബ് മുഹമ്മദ് തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്കി.


