ദുബൈ: കഴിഞ്ഞവര്‍ഷം 10.8 ദശലക്ഷം വ്യാജ വസ്തുക്കളുടെ കള്ളക്കടത്ത് പിടികൂടിയതായി ദു ബൈ കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനക്കിടെ 54 തവണ യായാണ് ഇത്രയും വ്യാജ വസ്തുക്കള്‍ പിടിച്ചെടുത്തത്.
വ്യാജ വസ്തുക്കള്‍ മൂലമുണ്ടാകുന്ന ദോഷങ്ങ ളില്‍നിന്ന് സമൂഹത്തെയും സമ്പദ്വ്യവസ്ഥയെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിരന്തരം പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുന്നത്. അംഗീകൃത ബ്രാന്‍ഡുകളുടെ വ്യാജവല്‍ക്കരണത്തില്‍ നിന്നു ണ്ടാകുന്ന നഷ്ടം ഒഴിവാക്കുകയും യഥാര്‍ത്ഥ ഉല്പാദകരെ സംരക്ഷിക്കുകയുമാണ് ഇതിലൂടെ ചെയ്യുന്നത്.
യുഎഇയുടെ സാമ്പത്തിക വികസനത്തിന്റെ പ്രധാന സ്തംഭമാണ് വാണിജ്യമേഖല. വ്യാജ ഉല്‍പ്പന്ന ങ്ങള് കണ്ടെത്തുന്നതിന് ദുബൈ കസ്റ്റംസ് ജീവനക്കാര്‍ക്കും ഇന്‍സ്പെക്ടര്‍മാര്‍ക്കും വിപുലമായ പരിശീല നമാണ് നല്കിക്കൊണ്ടിരിക്കുന്നത്.
ഉയര്‍ന്ന കാര്യക്ഷമതയോടെ വ്യാജ ഉല്‍പ്പന്ന വിപണനവും കടല്‍ക്കൊ ള്ളയും കണ്ടെത്താനുള്ള കഴിവുകളില്‍ അവരെ സജ്ജമാക്കുന്നു. സ്മാര്‍ട്ട് ഐടി ആപ്ലിക്കേഷ നുകളോടൊ പ്പം, അത്യാധുനിക നവീകരണങ്ങളും പരിശോധനയിലെ സാങ്കേതികവിദ്യകളും ഈ ശ്രമങ്ങളെ ശക്തിപ്പെടു ത്തുന്നു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബൈയുടെ സാമ്പത്തിക അജണ്ടയില്‍ വിവരിച്ചിരിക്കുന്ന ലക്ഷ്യ ങ്ങള്‍ക്ക് അനുസൃതമായി, എമിറേറ്റിന്റെ വാണിജ്യ മേഖല അഭിവൃദ്ധി പ്രാപിക്കുന്നുണ്ടെന്ന് ദുബൈ കസ്റ്റം സ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുള്ള ബുസെനാദ് വ്യക്തമാക്കി.
വിവിധ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ദുബൈയുടെ വിപുലമായ ശൃംഖല വിദേശ വ്യാപാര ത്തില്‍ ശ്രദ്ധേയമായ വളര്‍ച്ച ഉണ്ടാക്കിയിട്ടുണ്ട്. 2023നെ അപേക്ഷിച്ച് 2024ല്‍ കടല്‍ മാര്‍ഗ്ഗമുള്ള ചരക്ക് 23 ശതമാനവും കരമാര്‍ഗ്ഗം ചരക്ക് 21 ശതമാനവും വ്യോമമാര്‍ഗ്ഗം ചരക്ക് 11.3ശതമാനവും വര്‍ധിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2024 ല്‍ കസ്റ്റംസ് ഡാറ്റയില്‍ അസാധാരണമായ 49.2ശതമാനം വളര്‍ച്ച കൈവരിച്ചു.
Comments


