അബുദാബി: അബുദാബി പൊലീസ് വന്‍മയക്കുമരുന്ന് സംഘത്തെ പിടികൂടി. ഇവരില്‍നിന്ന് 180 കിലോ മയക്കുമരുന്നാണ് പിടികൂടിയത്. രണ്ട് ഏഷ്യന്‍ വംശജരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു.
അബുദാബി പോലീസ് ‘സീക്രട്ട് ഹൈഡൗട്ട്സ്’ എന്ന പേരില്‍ നടത്തിയ ഓപ്പറേഷനിലൂടെയാണ് 184 കി ലോഗ്രാം ഹാഷിഷ് കൈവശം വച്ച രണ്ട് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തത്.
രാജ്യത്തിന് പുറത്ത് ഒരു ഏഷ്യന്‍ വ്യക്തിയുടെ മേല്‍നോട്ടത്തിലുള്ള സംഘം മയക്കുമരുന്ന് വില്‍ ക്കുന്നതിനായി അന്താരാഷ്ട്ര ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് അബുദാ ബി പോലീസ് ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിലെ ആന്റി-നാര്‍ക്കോട്ടിക്സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡി യര്‍ താഹര്‍ ഗരീബ് അല്‍ദാഹിരി വിശദീകരിച്ചു. മാര്‍ബിള്‍ സിലിണ്ടറുകളില്‍ ഒളിപ്പിച്ചാണ് ഇവ വില്‍പ്പനക്ക് എത്തിക്കാന്‍ തയാറാക്കിയിരുന്നത്.
വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നതിനായി രഹസ്യ നീക്കങ്ങ ള്‍ നടത്തിയിരുന്നുവെങ്കിലും അബുദാബി പൊലീസിന്റെ ജാഗ്രതയും പരിശോധനയുടെയും അന്വേഷണ ത്തിന്റെയും ഫലമായി ഇവരെ പിടികൂടാന്‍ കഴിഞ്ഞതായി അബുദാബി പൊലീസ് വ്യക്തമാക്കി.
പ്രധാന മയക്കുമരുന്ന് വ്യാപാരികള്‍ താമസിക്കുന്ന രാജ്യങ്ങളിലെ അധികാരികളുമായി ഏകോ പിപ്പിച്ച് പ്രാദേശികമായും അന്തര്‍ദേശീയമായും ഈ കേസുകളില്‍ ഉള്‍പ്പെട്ടവരെ പിന്തുടരുന്നതിന് ആ ന്റി-നാര്‍ക്കോട്ടിക്സ് ഡയറക്ടറേറ്റും രാജ്യത്തെ ആന്റി-നാര്‍ക്കോട്ടിക്സ് ഏജന്‍സികളും തമ്മില്‍ ഏകോപന മുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നവര്‍ 800 2626 എന്ന നമ്പറില്‍ അമാനുമായി ബന്ധപ്പെട്ട് ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Comments


