അട്ടപ്പാടിയില്‍ അച്ഛനെ മക്കള്‍ മര്‍ദിച്ച് കൊലപ്പെടുത്തി. അഗളി പാക്കുളം ഒസ്സത്തിയൂരിലാണ് സംഭവം. 56കാരനായ ഈശ്വരനാണ് മരിച്ചത്. സംഭവത്തില്‍ മക്കളായ രാജേഷ് (32), രഞ്ജിത്ത് (30) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. അഗളി പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
Comments


