ആശവര്‍ക്കര്‍മാരുടെ സമരത്തില്‍ പിണറായി സര്‍ക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ആശാ വര്‍ക്കര്‍മാര്‍ക്ക് ശമ്പളം നല്‍കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് പത്രകുറിപ്പില്‍ പറഞ്ഞു. വകയിരുത്തിയത് 913 കോടി 24 ലക്ഷമാണെങ്കില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളത്തിന് നല്‍കിയത് 938 കോടി 80 ലക്ഷമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
എന്നാല്‍ കേന്ദ്രത്തിന്റെ വാദം തെറ്റാണെന്നാണ് പിണറായി സര്‍ക്കാറിന്റെ വാദം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആരോഗ്യ രംഗത്തെ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി തുകയൊന്നും നല്‍കാനില്ലെന്ന കേന്ദ്ര സര്‍ക്കാറിന്റെ വാദം തെറ്റാണ്. കോ-ബ്രാന്‍ഡിംഗിന്റെ പേരില്‍ 2023-24 വര്‍ഷത്തില്‍ 636.88 കോടി രൂപ നല്‍കിയില്ലെന്നും ആരോഗ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആകെ അനുവദിച്ചത് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മെയിന്റനന്‍സിനും കൈന്‍ഡ് ഗ്രാന്റിനും വേണ്ടിയുള്ള തുക മാത്രമെന്നും ആരോഗ്യ മന്ത്രിയുടെ ഓഫീസ് മറുപടി നല്കി.
അതേസമയം, ആശവര്‍ക്കര്‍മാരുടെ സമരം 24-ാം ദിവസവും തുടരുകയാണ്. എന്നാല്‍ ഇരു സര്‍ക്കാരുകളും പരസ്പരം പഴിചാരി തുടരുകയാണ്.


