വയനാട് പുനരധിവാസത്തിനായുള്ള മൂന്നാംഘട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചു. മൂന്ന് വാര്‍ഡുകളില്‍ നിന്നായി 70 കുടുംബങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വഴി ഇല്ലാത്ത പ്രദേശങ്ങളിലുള്ളവരാണ് മൂന്നാംഘട്ട പട്ടികയിലുള്ളത്. അതേസമയം, പട്ടികയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 13 വരെയാണ്.
പത്താം വാര്‍ഡില്‍ നിന്നായി 18 കുടുംബങ്ങളും പതിനൊന്നാം വാര്‍ഡില്‍ 37ഉം പന്ത്രണ്ടാം വാര്‍ഡില്‍15ഉം കുടുംബങ്ങള്‍ പട്ടികയിലുള്‍പ്പെട്ടു. ഒന്നാംഘട്ട പട്ടികയില്‍ വീടുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ട 242 കുടുംബങ്ങളുള്പ്പെട്ടിരുന്നു. രണ്ടാംഘട്ട പട്ടികയില്‍ വാസയോഗ്യമല്ലെന്ന് ജോണ്‍ മത്തായി കമ്മീഷന് കണ്ടെത്തിയ പ്രദേശങ്ങളില്‍ വീടുകളുള്ള 81 കുടുംബങ്ങളാണ് ഉള്‍പ്പെട്ടിരുന്നത്. മൂന്നാംഘട്ട കരട് പട്ടികയില്‍ വീട്ടിലേക്ക് വഴി ഇല്ലാതായി ഒറ്റപ്പെട്ട ആളുകളും ഉള്‍പ്പെടുന്നു.


