ഡ്രൈഡേയില്‍ അനധികൃത മദ്യ വില്പന നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ എക്സൈസ് പിടിയില്‍. ഇടുക്കി ഓടക്കസിറ്റി ബ്രാഞ്ച് സെക്രട്ടറി പ്രവീണ്‍ കുര്യാക്കോസ്, രാജകുമാരി ബി ഡിവിഷന് ബ്രാഞ്ച് സെക്രട്ടറി വിജയന് എന്നിവരാണ് പിടിയിലായത്.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് രാജകുമാരിക്ക് സമീപം ബി ഡിവിഷനിലെ കടയില്‍ വില്പനക്ക് സൂക്ഷിച്ച മദ്യം സഹിതം ഉടുമ്പന്‍ചോല എക്സൈസ് സംഘം വിജയനെ പിടികൂടിയത്.
അടിമാലി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.വി. രാജേഷ് കുമാറും സംഘവുമാണ് പ്രവീണിനെ ഓടക്കാസിറ്റിയില്‍ നിന്ന് പിടികൂടിയത്. ഒമ്പത് ലിറ്റര്‍ മദ്യവും ഓട്ടോറിക്ഷയും ഇയാളില്‍ നിന്ന് പിടികൂടി.
Comments


