ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ ട്രംപ് പങ്കുവെച്ച എഐ വീഡിയോക്കെതിരെ പ്രതിഷേധം ശക്തം. ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹുവിനൊപ്പം ട്രംപ് കോക്ടെയില്‍ കുടിക്കുന്നതും ആഡംബര യോട്ടുകളും ഇലോണ്‍ മസ്കുമെല്ലാം വന്ന് പോകുന്നതാണ് എ.ഐ വിഡിയോയിലുണ്ടായിരുന്നത്. ഗസ 2025 ഇനിയെന്ത് എന്ന ടൈറ്റിലിലൂടെയാണ് വിഡിയോ പ്രചരിപ്പിച്ചിട്ടുള്ളത്. ഗസ്സയെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനുബതലായാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്.
അത്സമയം, വിഡിയോക്കെതിരെ ശകതമായ വിമര്‍ശനമാണ് ഉയരുന്നത്. ഹമാസ് പോളിറ്റ്ബ്യൂറോ അംഗം ബാസേം നയീമാണ് വിഡിയോയെ വിമര്‍ശിച്ച് പ്രതികരണം നടത്തിയത്. നിര്‍ഭാഗ്യവശാല്‍ ട്രംപ് വീണ്ടും ജനങ്ങളുടെ സംസ്കാരത്തേയും താല്പര്യങ്ങളേും പരിഗണിക്കാതെയുള്ള ആശയങ്ങള്‍ മുന്നോട്ട് വെക്കുകയാണെന്ന് ഹമാസ് വക്താവ് പറഞ്ഞു.
ഗസ്സ പുനര്‍നിര്‍മ്മിക്കപ്പെടുന്നതും, സാമ്പത്തികമായി പുനരുജ്ജീവിപ്പിക്കപ്പെടുന്നതും കുട്ടികള്‍ക്ക് മെച്ചപ്പെട്ട ഭാവി ഉണ്ടാവുന്നതുമായ ഒരു ദിവസത്തിനായാണ് ഗസ്സയിലെ ജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. എന്നാല്‍, വലിയൊരു ജയിലിനുള്ളില്‍ അതൊരിക്കലും യാഥാര്‍ഥ്യമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


