അട്ടപ്പാടി അഗളി ഗവണ്മെന്റ് എല്‍പി സ്കൂള്‍ വളപ്പില്‍ പുലിയെ കണ്ടതായി സ്കൂളിലെ ജീവനക്കാര്‍. ഇന്ന് രാവിലെ സ്കൂളിലെ പാചക തൊഴിലാളികളാണ് പുലിയെ കണ്ടത്. സ്കൂളിലെ പാര്‍ക്കില്‍ നിന്നും പാതി ഭക്ഷിച്ച നിലയില്‍ ആടിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി സ്കൂളിന് സമീപം പുലിയുടെ സാന്നിധ്യം ഉള്ളതായി പ്രദേശവാസികള്‍ പറയുന്നു.
Comments


