തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടകൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. പ്രതി അഫാന്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തിക ബാധ്യതയാണ് കൂട്ടകൊലപാതകത്തിനു കാരണമെന്ന് പ്രതി അഫാന് നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.
അതേസമയം എല്ലാ കൊലപാതകങ്ങളും ഒരേ രീതിയിലാണ് നടത്തിയതെന്നും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തെന്നും ഐജി ശ്യാം സുന്ദരന്‍ പറഞ്ഞു. പ്രതി ലഹരി ഉപയോഗിച്ചതിനെ കുറിച്ച് കൂടുതല്‍ കാര്യം രക്ത പരിശോധനയില്‍ വ്യക്തമാകുമെന്നും ഐജി പറഞ്ഞു.
അതിനിടെ പ്രതി അഫാന് മുമ്പും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്ന് ബന്ധു പറഞ്ഞു. പ്രതിയുടെ മാതാവ് ഷമിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും നേരിട്ട് സംസാരിച്ചുവെന്നും ബന്ധു പറഞ്ഞു.
Comments


