തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി 23 കാരനായ അഫാന് മദ്യപിക്കുന്ന സ്വഭാവമുണ്ടായിരുന്നതായി വിവരം. അതേസമയം അഫാന് അക്രമവാസനയുളള ആളായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അഫാന് പലരില്‍ നിന്നും പണം വാങ്ങിച്ചതായാണ് വിവരം.
പ്രവാസിയായ അഫാന്റെ പിതാവ് റഹീമിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്ന് ഡി കെ മുരളി എംഎല്‍എ പറഞ്ഞു. ബിസിനസ് പൊളിഞ്ഞിട്ടുണ്ടെന്നും കേസ് ഉളളതിനാല്‍ ട്രാവല്‍ ബാന്‍ ഉണ്ടെന്നും റഹീം അറിയിച്ചതായാണ് വിവരം. അതിനാല്‍ റഹീമിന് നാട്ടിലേക്ക് വരാന്‍ സാധിക്കില്ല. അതേസമയം റഹീമിനെ തിരികെ എത്തിക്കാന്‍ മലയാളി അസോസിയേഷന് ശ്രമിക്കുന്നുണ്ടെന്ന് റഹീമിന്റെ സുഹൃത്തുക്കള്‍ അറിയിച്ചതായാണ് വിവരം.
ഗുരതരാവസ്ഥയില്‍ കഴിയുന്ന അഫാന്റെ ഉമ്മ ഷെമി സംസാരിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല. അതേസമയം പ്രതി ലഹരിക്ക് അടിമയാണെന്നും കണ്ടെത്തി. സമയമെടുത്താണ് പ്രതി ഓരോ കൊലപാതകവും നടത്തിയത്.
സ്കൂളില്‍ നിന്ന് തിരിച്ച് എത്തിയപ്പോഴാണ് അനിയന് അഫ്സാനെ പ്രതി കൊലപ്പെടുത്തുന്നത്.


