പിസി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശത്തില്‍ അറസ്റ്റ് ചെയ്യാന്‍ വൈകിയതിനു പിന്നില്‍ ബിജെപിയെ പിണക്കാതിരിക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമാണെന്ന് സന്ദീപ് വാര്യര്‍.
പിസി ജോര്‍ജ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടു മാസങ്ങളായെന്നും അദ്ദേഹത്തിനെതിരെ തുടക്കത്തില്‍ കേസെടുക്കാന്‍ തയാറായില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. എന്നാല്‍ യൂത്ത് ലീഗ് അടക്കമുള്ള സംഘടനകള്‍ പരാതി നല്‍കിയതോടെയാണ് കേസെടുക്കാന്‍ മുതിര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അറസ്റ്റ് ചെയ്യാനും സര്‍ക്കാര്‍ തയാറായില്ലെന്നും പൊതുപരിപാടികളില്‍ പിസി തുടര്‍ച്ചയായി പങ്കെടുത്തുകൊണ്ടിരുന്നെന്നും സന്ദീപ് കുറ്റപ്പെടുത്തി. പിന്നാലെ കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെയാണ് അറസ്റ്റ് നടപടികളിലേക്ക് പോകുന്നതെന്നും സന്ദീപ് ചൂണ്ടിക്കാട്ടി.
പി സി ജോര്‍ജില്‍ നിന്ന് ഇത് ആദ്യത്തെ സംഭവമല്ലെന്നും എന്നും അദ്ദേഹം നിരന്തരമായി വര്‍ഗീയ വിദ്വേഷ പ്രചരണം നടത്തി വരികയാണെന്നും സന്ദീപ് പറഞ്ഞു.


