സിപിഎം എംഎല്‍എ യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസില്‍ കേസെടുത്ത ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ എക്സൈസ് കമ്മീഷണറുടെ നിര്‍ദേശം. കുട്ടനാട് റേഞ്ച് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍, എക്സൈസ് സി ഐ ജയരാജ് എന്നിവര്‍ക്കാണ് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്. ഈ മാസം അവസാനം ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയത്.
യു പ്രതിഭ മകനെതിരായ കഞ്ചാവ് കേസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. എംഎല്‍എയുടെ മകനെ പിടികൂടിയ സംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
Comments


