സംസ്ഥാനം വന്യമൃഗ ഭീതിയില്‍. ഇടുക്കി വള്ളക്കടവില്‍ ജനവാസ മേഖലയില്‍ കടുവയിറങ്ങി. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് വനാതിര്‍ത്തി മേഖലയായ പൊന്‍നഗറില്‍ കടുവയെത്തിയത്. നാട്ടുകാര്‍ ശബ്ദമുണ്ടാക്കി കടുവയെ തുരത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വനപാലകര്‍ വെടിയൊച്ച കേള്‍പ്പിച്ചു കടുവയെ കാട്ടിലേക്ക് തുരത്തി.
കഴിഞ്ഞ ദിവസവും പ്രദേശത്ത് കടുവയെത്തിയിരുന്നു. പെരിയാര്‍ വന്യജീവി സങ്കേത പരിധിയോട് ചേര്‍ന്ന പ്രദേശമാണ് ഇത്. തുടര്‍ച്ചയായി വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലെത്തുന്നതിന്റെ ഭീതിയിലാണ് നാട്ടുകാര്‍.
Comments


