ചാമ്പ്യന്‍സ് ട്രോഫിയില്‍ ആവേശപ്പോരില്‍ പാകിസ്താനെ മുട്ട് കുത്തിച്ച് ഇന്ത്യ. പാകിസ്താനെതിരെ 242 റണ്‍സിനാണ് ഇന്ത്യ വിജയത്തേരിലേറിയത്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റുമായും തിളങ്ങി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് 49.4 ഓവറില്‍ 241 റണ്‍സിന് ഓള്‍ഔട്ടായി. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന് 46 റണ്‍സെടുത്തു പുറത്തായി. 62 റണ്‍സെടുത്ത സൗദ് ഷക്കീലാണ് ടോപ് സ്കോറര്‍.
ഓപ്പണിങില്‍ പാകിസ്താന് ഭേദപ്പെട്ട തുടക്കമാണ് കാഴ്ച്ചവെച്ചത്. സ്കോര്‍ 41ല്‍ നില്‍ക്കെ ബാബറിനെ(23) പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. തൊട്ടുപിന്നാലെ മികച്ചൊരു റണ്ണൗട്ടിലൂടെ അക്സര്‍ പട്ടേല്‍ ഇമാം ഉല് ഹഖിനെയും(10) വീഴ്ത്തി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സൗദ് ഷക്കീല്‍-റിസ്വാന് കൂട്ടുകെട്ട് പാകിസ്താന് ഇന്നിങ്സിന് അടിത്തറപാകി. ഇരുവരും ചേര്‍ന്ന് സ്കോര്‍ 100 റണ്‍സ് കൂട്ടുകെട്ട് ചേര്‍ത്തു. എന്നാല്‍ റിസ്വാനെ ക്ലീന്‍ബൗള്‍ഡാക്കി(46) അക്സര്‍ പട്ടേല്‍ ഇന്ത്യയെ വീണ്ടും കളത്തിലേക്കെത്തിച്ചു. തൊട്ടുപിന്നാലെ സൗദ് ഷക്കീലും(62), തയ്യിബ് താഹിറും(4) മടങ്ങിയതോടെ പാകിസ്താന് തകര്‍ച്ചയുടെ വക്കിലെത്തി. പാകിസ്ഥാന് 151-2ല്‍ നിന്ന് 165-5ലേക്ക് തകര്‍ന്നടിയുകയായിരുന്നു.
തുടര്‍ന്നുള്ള ഖുഷ്ദില്‍ ഷായും സല്മാന് ആഗയുടേയും കൂട്ടുകെട്ട് സ്കോര്‍ 200 കടത്തി. എന്നാല്‍ സല്മാന് ആഗ(19)യെ വീഴ്ത്തി കുല്‍ദീപ് യാദവ് അവസാന ഓവറുകളില്‍ പാകിസ്താന്റെ റണ്ണൊഴുക്ക് കുറച്ചു. പിന്നാലെയെത്തിയ നസീം ഷായും(14), ഹാരിസ് റൗഫും(8) വേഗത്തില്‍ പുറത്തായി. അവസാന ഓവറുകളില്‍ ഖുഷ്ദില്‍ ഷാ നടത്തിയ പ്രകടനമാണ് സ്കോര്‍ 242ല്‍ എത്തിച്ചത്.


