കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പുതിയങ്ങാടി സ്വദേശി മുഹമ്മദ് ഷായാണ് പിടിയിലായത്. ആറളം ആദിവാസി പുനരധിവാസ മേഖലയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച പരാതിയിലാണ് ഇയാള്‍ പിടിയിലായത്.
കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനം നടന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയത്.
Comments


