തൃശൂര്‍ കണ്ടശ്ശാംകടവില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചൂരക്കോട് ക്ഷേത്രത്തിന് കിഴക്കേ നടയില്‍ താമസിക്കുന്ന പണ്ടാര വീട്ടില്‍ ജിത്തിന്റെ മകന് അലോക് (12) നെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാങ്ങാട്ടുകര എ.യു.പി.സ്കൂളിലെ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അലോക്. കിടപ്പുമുറിക്കകത്തെ ബാത്ത്റൂമിലാണ് കുട്ടിയെ തൂങ്ങി നില്ക്കുന്ന നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Comments


