ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിന്റെ ഇളയ മകന് മൂക്കില്‍ കൈയിട്ട് തുടച്ചതില്‍ വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലെ പ്രശസ്തമായ റെസല്യൂട്ട് ഡെസ്ക് താല്‍ക്കാലികമായി മാറ്റി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
1880ല്‍ വിക്ടോറിയ രാജ്ഞി പ്രസിഡന്റ് റഥര്‍ഫോര്‍ഡ് ഹെയ്സിന് സമ്മാനമായി നല്കിയ മോശയാണ് റെസല്യൂട്ട് ഡെസ്ക്. ഉപേക്ഷിക്കപ്പെട്ട ബ്രിട്ടീഷ് പര്യവേക്ഷണ കപ്പലായ എച്ച്എംഎസ് റെസല്യൂട്ടിന്റെ മരം കൊണ്ട് നിര്‍മ്മിച്ച മേശയാണിത്. ഓക്ക് തടികള്‍ കൊണ്ട് നിര്‍മിച്ച ഈ മേശ 1961 മുതല്‍ ജോണ്‍ എഫ്. കെന്നഡി, ജിമ്മി കാര്‍ട്ടര്‍, ബില്‍ ക്ലിന്റണ്, ബറാക് ഒബാമ, ജോ ബൈഡന് എന്നിവരുള്‍പ്പെടെയുള്ള മിക്ക യുഎസ് പ്രസിഡന്റുമാരും ഈ ഡെസ്ക് ഉപയോഗിച്ചിട്ടുണ്ട്.
ഇലോണ്‍ മസ്കിന്റെ ഇളയ മകന് എക്സ് എഇ എ-12 വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസ് സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ കുട്ടി ട്രംപിനൊപ്പം ഇരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കുട്ടി മൂക്കില്‍ വിരല്‍ വയ്ക്കുന്നതും തുടയ്ക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. ട്രംപിന് ജെര്‍മോഫോബ് (എല്ലായിടത്തും രോഗാണുക്കള്‍ നിറഞ്ഞിരിക്കുന്നു എന്ന ഭയം) ആശങ്കയുള്ള വ്യക്തിയാണെന്നും ഇതിനാലാണ് മേശ മാറ്റിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ നിരീക്ഷണം.


