മൂന്നാം ലോകമഹായുദ്ധം അകലെയല്ലെന്നും തന്റെ നേതൃത്വം അതിനെ തടയുമെന്നും യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. മിയാമിയില്‍ നടന്ന എഫ്.ഐ.ഐ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
മൂന്നാം ലോകമഹായുദ്ധം ഏറെ അകലെയല്ല, എന്നാല്‍ ഇത് കൊണ്ട് ആര്‍ക്കും ഒരു നേട്ടവും ഉണ്ടാവില്ല. ഇത് നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ബൈഡന് ഭരണകൂടമാണ് ഒരു വര്‍ഷം കൂടി ഭരണം നടത്തിയതെങ്കില്‍ യുദ്ധം ഉറപ്പായും ഉണ്ടാവുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
ഒരിക്കലും അവസാനിക്കാത്ത യുദ്ധങ്ങള്‍ തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇന്ന് മറ്റുള്ളവരേക്കാള്‍ കരുത്തരാണ് യു.എസെന്നും ട്രംപ് പറഞ്ഞു. യുദ്ധത്തിന്റെ കാര്യത്തില്‍ ആര്‍ക്കും തങ്ങള്‍ക്ക് ഒപ്പമെത്താന്‍ കഴിയില്ലെന്നും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു യുദ്ധത്തിലും യു.എസ് ഭാഗമാവില്ലെന്നും ഇതിനെ തടയുന്നതിന് വേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുകയെന്നും ട്രംപ് പറഞ്ഞു.
റഷ്യ-യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നടപടികളുമായി യു.എസ് മുന്നോട്ട് പോകുന്നതിനിടെയാണ് മൂന്നാംലോക മഹായുദ്ധം സംബന്ധിച്ച ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന. സൗദി അറേബ്യയില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി യു.എസും റഷ്യയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചകളില്‍ നിന്ന് യുക്രെയ്നെ മാറ്റിനിര്‍ത്തിയത് വിവാദമാവുകയും ചെയ്തിരുന്നു.


