എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ സംഘടനക്കെതിരെ രൂക്ഷ വിമര്‍ശനം. കാമ്പസിലുണ്ടാകുന്ന സംഭവങ്ങളുടെ പേരില്‍ വിദ്യാര്‍ഥി സംഘടന എന്ന നിലയില്‍ പല ഘട്ടങ്ങളിലും സാമൂഹിക വിചാരണക്ക് വിധേയമാകുന്ന സാഹചര്യമുണ്ടായെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ഇത്തരം വിചാരണകള്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും വിമര്‍ശമം ഉയര്‍ന്നു.
റാഗിങ്ങുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതി ചേര്‍ക്കപ്പെടുകയും അതോടൊപ്പം സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കേണ്ടി വന്നതോടെ സംഘടനയുടെ മൂര്‍ച്ച കുറഞ്ഞുവന്നു. സ്വകാര്യ സര്‍വകലാശാലകള്‍ക്കെതിരെ സംഘടന സമരം സംഘടിപ്പിച്ചെങ്കിലും സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കേണ്ടതിനാല് സംഘടനയും സ്വകാര്യ സര്‍വകലാശാലകളെ ന്യായീകരിക്കേണ്ടിയിരിക്കുന്നു.
Comments


