ആശാവര്‍ക്കര്‍മാരുടെ അനിശ്ചിതകാല ധര്‍ണ പന്ത്രണ്ടാം ദിനത്തിലേക്ക്.ആശവര്‍ക്കര്‍മാരുടെ പ്രതിഷേധ മഹാസംഗമത്തിന് പിന്നാലെ ഇവര്‍ക്ക് പിന്തുണയുമായി നിരവധി സംഘടനകളാണ് രംഗത്തെത്തുന്നത്.
നേരത്തെ ആശവര്‍ക്കര്‍മാരുടെ രണ്ട് മാസത്തെ വേതന കുടിശ്ശിക സര്‍ക്കാര്‍ അനുവദിച്ചിരുന്നെങ്കിലും കുടിശ്ശിക വേതനം നല്‍കുക എന്നുള്ളത് തങ്ങളുടെ ആവശ്യങ്ങളില്‍ ഒന്നുമാത്രമാണന്നും മറ്റ് ആവശ്യങ്ങള്‍ കൂടി അംഗീകരിച്ചാല്‍ മാത്രമെ സമരം പിന്‍വലിക്കുകയുള്ളുവെന്നുമാണ് ആശാവര്‍ക്കാര്‍മാരുടെ നിലപാട്. വേതനം വര്‍ധിപ്പിക്കുക, പെന്ഷന് അനുവദിക്കുക, വിരമിക്കുമ്പോള്‍ അഞ്ചു ലക്ഷം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കൂടി അംഗീകരിക്കണമെന്നാണ് സംഘടനയുടെ നിലപാട്.
Comments


